പെരിന്തല്‍മണ്ണ: നഗരസഭയിലെ 15-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി 15-ാമത് സ്നേഹഭവനം നിര്‍മിച്ചു നല്കി. 11 ലക്ഷം രൂപ ചെലവഴിച്ച് പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കോവിലകംപടിയില്‍ സ്ഥിരതാമസക്കാരിയായ ആലക്കുയില് സല്മത്തും നാല് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിനാണ് കൈമാറിയത്. കോവിലകംപടി മുസ്ലിം ലീഗ് ഓഫിസില്‍ നടന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍പേഴ്സണ്‍ പച്ചീരി സുരയ്യ ഫാറൂഖാണ് താക്കോല്‍ കൈമാറിയത്. പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് സെക്രട്ടറി പുത്തന്‍പീടിക സക്കീര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഒ.കെ.എം. മൗലവി, കെഎംസിസി നേതാക്കളായ സലാം കരുവത്ത്, ഹസൈനാര്‍ കുന്നത്ത്, അബു, എസ്ടിയു സംസ്ഥാന സെക്രട്ടറി സി. അബ്ദുനാസര്‍, ലോക മലയാളി കൗണ്‍സില്‍ അംഗം ഇബ്രാഹിം സുബഹാന്‍, കൗണ്‍സിലര്‍മാരായ പച്ചീരി സുബൈര്‍, നിഷ സുബൈര്‍, മുനിസിപ്പല്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഹബീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.